പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

google news
praju
ലുഫ്താന്‍സ വിമാനത്തിലാണ് പ്രജ്വല്‍ എത്തിയത്. 3

ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.40 ഓടെ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരു കെമ്പഗൗഡവിമാനത്താവളത്തിലെത്തിയ പ്രജ്വല്‍ രേവണ്ണയെ അന്വേഷണ സംഘം അവിടെവച്ച് തന്നെകസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുംനേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിറുത്തി വന്‍പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ലുഫ്താന്‍സ വിമാനത്തിലാണ് പ്രജ്വല്‍ എത്തിയത്. 34 ദിവസത്തിനുശേഷമാണ് പ്രജ്വല്‍തിരിച്ചെത്തിയത്. പ്രജ്വല്‍ കബളിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണ സംഘം കനത്ത ജാഗ്രതപുലര്‍ത്തിയിരുന്നു. ലുഫ്താന്‍സയില്‍ അല്ലാതെ മറ്റേതെങ്കിലും വിമാനത്തില്‍ വരാനുംമറ്റേതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങാനും സാധ്യത കണ്ട് എവിടെ എത്തിയാലും അറസ്റ്റ് ചെയ്യാനുള്ള നടപടികളും മുന്‍കൂട്ടി സ്വീകരിച്ചിരുന്നു.

Tags