ജമ്മു കശ്‌മീരിലെ വോ‌ട്ടെടുപ്പ്; 65.48 ശതമാനം പോളിങ്

jammu
jammu
ഉധംപുരിലാണ്‌ ഏറ്റവും കൂടുതൽ പോളിങ്

ന്യൂഡൽഹി: മ്മു കശ്‌മീരിൽ അവസാനഘട്ടമായി 40 മണ്ഡലങ്ങളിൽ കഴിഞ്ഞ ​ദിവസം  നടന്ന വോട്ടെടുപ്പിൽ 65.48 ശതമാനം പോളിങ് രേഖപ്പെടുത്തി. കശ്‌മീർ ഡിവിഷനിലെ 16ഉം ജമ്മു ഡിവിഷനിലെ 24ഉം നിയമസഭ മണ്ഡലങ്ങളിലാണ്‌ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌ നടന്നത്‌. 415 സ്ഥാനാർഥികളാണ്‌ വിവിധ മണ്ഡലങ്ങളിലായി മത്സരരംഗത്തുണ്ടായിരുന്നത്‌.

ഉധംപുരിലാണ്‌ ഏറ്റവും കൂടുതൽ പോളിങ്, 72.91 ശതമാനം. സാംബ 72. 41, കത്വ–- 70.53, ജമ്മു–- 66.79, ബന്ദിപ്പോര–- 63.33, ബാരാമുള്ള–- 55. 73 ശതമാനം എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. വൈകിട്ട്‌ അഞ്ച്‌ വരെയുള്ള കണക്കാണിത്‌.ആദ്യഘട്ട വോട്ടെടുപ്പില്‍ 61.13 ശതമാനവും രണ്ടാം ഘട്ടത്തില്‍ 56.31 ശതമാനവുമാണ്‌ പോളിങ്‌ രേഖപ്പെടുത്തിയത്.

Tags