മംഗളൂരുവിൽ വനിത പൊലീസ് തൂങ്ങിമരിച്ച നിലയിൽ

google news
hang

മംഗളൂരു : ഉഡുപ്പി ജില്ലയിലെ കൗപ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ബഗൽകോട് സ്വദേശി കെ.ജ്യോതി(28) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ശനിയാഴ്ച രാവിലെ പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഭർത്താവ് ജോലിക്ക് പോയ ശേഷമാണ് കോൺസ്റ്റബിൾ താമസസ്ഥലത്ത് എത്തിയത്. എ.എസ്.പി സിദ്ധലിംഗപ്പ, ഡി.വൈ.എഫ്.പി കെ.അരവിന്ദ എന്നിവർ സന്ദർശിച്ചു.

Tags