പ്രജ്വൽ രേവണ്ണയുടെ വിഡിയോ ചോർത്തി ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു

google news
video
ബലാത്സംഗത്തിന് ഉൾപ്പടെ പ്രജ്വൽ രേവണ്ണക്കെതിരെ കേസുണ്ട്.

ബംഗളൂരു: ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ വിഡിയോകൾ ചോർത്തിയത് ബി.ജെ.പി നേതാവ് ദേവരാജ ഗൗഡയാണെന്ന് കർണാടക പൊലീസ്. വീഡിയോകൾ ചോർത്തിയതിന് ചിത്രദുർഗ പൊലീസ് ഗൗഡയെഅറസ്റ്റ് ചെയു. പെൻഡ്രൈവ് ഉപയോഗിച്ച് ഇയാൾ വീഡിയോകൾ ചോർത്തുകയായിരുന്നുവെന്നാണ് കർണാടക പൊലീസ് പറയുന്നത്.

പ്രജ്വൽ രേവണ്ണയുടെ നിരവധി ലൈംഗികാതിക്രമ വിഡിയോകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതികളിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

തുടർന്ന് രേവണ്ണ ജർമ്മനയിലേക്ക് മുങ്ങുകയായിരുന്നു.പിന്നീട് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ പേരമകനായ പ്രജ്വലിനെതിരെ ഇന്റർപോൾ ബ്ലുകോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ഉൾപ്പടെ പ്രജ്വൽ രേവണ്ണക്കെതിരെ കേസുണ്ട്.

Tags