ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്സാപ്പ് പ്രൊഫൈല്‍ നിര്‍മിച്ച് പണം തട്ടിയ ഇതര സംസ്ഥാന സ്വദേശി അറസ്റ്റില്‍

police

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്സാപ്പ് പ്രൊഫൈല്‍ നിര്‍മിച്ച് പണം തട്ടിയ ഇതര സംസ്ഥാന സ്വദേശി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി സിക്കന്തര്‍ സാദാ (31) യെയാണ് കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍ നിന്നും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. 2022 സെപ്തംബറിലാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക നമ്പരില്‍ നിന്നല്ലാത്ത സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് സംശയം തോന്നിയതോടെയാണ്  സൈബര്‍ സെല്ലിന്റെ സഹായത്തോടെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചത്. 

മലപ്പുറം ഡി വൈ എസ് പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ മലപ്പുറം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം ജെ അരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോക് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘംമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story