കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃശ്യ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോ​ക്‌​സോ കുറ്റം : സുപ്രീംകോടതി

kannur vc placement  supreme court
kannur vc placement  supreme court

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃശ്യ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് കാ​ണു​ന്ന​തും സൂക്ഷിക്കുന്നതും പോ​ക്‌​സോ (കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം) പ്ര​കാ​ര​വും വി​വ​ര​സാ​ങ്കേ​തി​ക നി​യ​മ​പ്ര​കാ​ര​വും കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈ​കോ​ട​തി വി​ധി​ സു​പ്രീം​കോ​ട​തി റദ്ദാക്കി. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെയ്യുന്നതും കാണുന്നതും പോ​ക്‌​സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാണെന്ന് കോടതി വിധിച്ചു.

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞത്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതിൽ മദ്രാസ് ഹൈകോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​തി​ന് എ​സ്. ഹ​രീ​ഷെ​ന്ന 28 കാ​ര​നെ​തി​രെ​യു​ള്ള കേ​സാണ് ജ​നു​വ​രി 11ന് ​മ​ദ്രാ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യത്. കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​രീ​ദാ​ബാ​ദി​ലെ ജ​സ്റ്റ് റൈ​റ്റ്‌​സ് ഫോ​ർ ചി​ൽ​ഡ്ര​ൻ അ​ല​യ​ൻ​സ്, ഡ​ൽ​ഹി​യി​ലെ ബ​ച്ച്പ​ൻ ബ​ച്ചാ​വോ ആ​ന്ദോ​ള​ൻ എ​ന്നീ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഹൈ​കോ​ട​തി വി​ധി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച്.​എ​സ്. ഫൂ​ൽ​ക്ക സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.

ഹ​ര​ജി​ക്കാ​ര​ന് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണാ​നു​ള്ള ആ​സ​ക്തി​യു​ണ്ടെ​ങ്കി​ൽ കൗ​ൺ​സ​ലി​ങ് ന​ട​ത്ത​ണ​മെ​ന്നാണ് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചത്. 2012ലെ ​പോ​ക്‌​സോ ആ​ക്ട്, 2000ത്തി​ലെ ഐ.​ടി ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മു​ള്ള ക്രി​മി​ന​ൽ കേ​സാ​യി​രു​ന്നു റ​ദ്ദാ​ക്കി​യ​ത്. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണു​ന്ന​ത് 2000ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ട് സെ​ക്ഷ​ൻ 67 ബി ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്നാണ് ഹൈ​കോ​ട​തി നിരീക്ഷിച്ചത്. ആ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട ര​ണ്ട് വി​ഡി​യോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത് പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടാ​യി​രു​ന്നു. അ​വ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ര​ന്റെ സ്വ​കാ​ര്യ​മാ​ണെ​ന്നും ​ഹൈ​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

എന്നാൽ, ഈ നിരീക്ഷണത്തിൽ ഹൈകോടതിക്ക് ഗുരുതരമായ തെറ്റുപറ്റിയെന്ന് വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാതെ ഫോണിൽ സൂക്ഷിക്കുന്നത് കൈമാറാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags