കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രിയുടെ ധ്യാനം ആരംഭിച്ചു

google news
modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ധ്യാനം ആരംഭിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലാണ് മോദിയുടെ ധ്യാനം. ദേവീ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് മോദി വിവേകാനന്ദ പാറയിലേക്ക് എത്തിയത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തും അവിടുന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗവുമാണ് മോദി കന്യാകുമാരിയില്‍ എത്തിയത്. കന്യാകുമാരി ദേവീ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോവുകയായിരുന്നു.

വെള്ള വസ്ത്രങ്ങള്‍ ധരിച്ചു വിവേകാനന്ദ സ്മാരകത്തിലേക്ക് നടന്നു കയറിയ നരേന്ദ്രമോദി ശനിയാഴ്ച വൈകുന്നേരം വരെ ധ്യാന നിമഗ്‌നന്‍ ആയിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരിയില്‍ എത്തിയത്. മോദിയുടെ ധ്യാനം പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയായുധമാക്കുന്നുണ്ട്. 

Tags