യുവ ഊര്‍ജ്ജത്താല്‍ രാജ്യത്തിന്റെ വികസനത്തിന് പുതിയ ആക്കം ലഭിക്കുന്നു : പ്രധാനമന്ത്രി
pm

ഇന്‍ഡോര്‍ : യുവ ഊര്‍ജ്ജത്താല്‍ രാജ്യത്തിന്റെ വികസനത്തിന് പുതിയ കുതിപ്പ് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്‍ഡോറില്‍ ഞായറാഴ്ച നടന്ന മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയാിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് നയം പുറത്തിറക്കി.

സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി സൗകര്യമൊരുക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലിനും അദ്ദേഹം സമാരംഭം കുറിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

ക്രിയാത്മകമായ ഒരു സ്റ്റാര്‍ട്ടപ്പ് നയവും അതിന് സമാനായി അത്രതന്നെ ഉത്സാഹമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് നേതൃത്വവും രാജ്യത്തുണ്ടെന്ന് ഒരു തോന്നലുണ്ട്. എട്ടു വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഗാഥ വലിയൊരു പരിവര്‍ത്തനത്തിന് വിധേയമായെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു.

2014ല്‍ താന്‍ ഗവണ്‍മെന്റ് രൂപീകരിക്കുമ്ബോള്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏകദേശം 300-400 ആയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് ഇവിടെ ഏകദേശം 70000 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഓരോ 7-8 ദിവസത്തിലും ഈ രാജ്യത്ത് ഒരു പുതിയ യൂണികോണ്‍ നിര്‍മ്മിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share this story