'യൂട്യൂബില്‍ 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി മോദി

modi
modi

യൂട്യൂബ് ചാനലിന് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനല്‍ കുതിക്കുന്നത്. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും മുന്‍പന്തിയിലാണ്.

ഇതിന് പിന്നാലെയാണ് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടവും നരേന്ദ്ര മോദി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. 

4.5 ബില്യണ്‍ (450 കോടി) വിഡിയോ കാഴഹ്ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരതന്നെയുണ്ട് മോദി ചാനലിന്. സബ്‌സ്‌ക്രൈബേഴ്‌സ്, വിഡിയോ കാഴ്ചകള്‍, പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ് യൂട്യൂബില്‍ മുന്നില്‍.

Tags