പ്രധാനമന്ത്രി ദൈവമല്ല , ദൈവം തനിക്കൊപ്പമെന്ന് കെജ്രിവാള്‍
Sep 27, 2024, 08:08 IST
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി മോദി അതിശക്തനാണെന്നും താന്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍ അദ്ദേഹം ദൈവമല്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.
ദൈവം തനിക്കൊപ്പമുണ്ടെന്നും സുപ്രീംകോടതിയ്ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ആദ്യമായി ഡല്‍ഹി നിയമസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാള്‍.
ഞാനും മനീഷ് സിസോദിയയും ഇവിടെ നില്‍ക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിന് വിഷമമുണ്ടാകും. ദൈവമോ മറ്റെന്തെങ്കിലും ശക്തിയോ പ്രപഞ്ചത്തിലുണ്ടെന്നതില്‍ സംശയമില്ല. അതാണ് ഞങ്ങളെ സഹായിച്ചതെന്നും കെജ്രിവാള്‍ പറഞ്ഞു.