പരീക്ഷ നടക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തിവീഴ്ത്തി
Fri, 20 Jan 2023

പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാര്‍ത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍
ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദർപുരി മേഖലയില്‍ അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി വീഴ്ത്തി.. പ്രദേശത്തെ ഒരു സര്‍ക്കാര്‍ സക്കൂളില്‍ പരീക്ഷയുടെ മേല്‍നോട്ടത്തിനായി എത്തിയതായിരുന്നു ഭൂദേവ് എന്ന അധ്യാപകന്‍. പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ചത്.
പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാര്‍ത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഒന്നിലേറെ തവണ വയറിന് കുത്തേറ്റ അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍ ബിഎൽകെ കപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ അധ്യാപകനെ കുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.