ചെന്നൈയില്‍ പ്ലസ്ടു വിദ്യാർഥിനി സ്‌കൂളിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ
iugfg

ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ വൈദ്യേശ്വരിയെയാണ് സ്‌കൂളിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. മൃതദേഹം കോവില്‍പ്പെട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.

അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും കോവില്‍പ്പെട്ടിയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

Share this story