സ്ഥിര ജോലി വേണോ? നാവികസേനയിൽ ഒട്ടേറെ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

Want a permanent job? Many vacancies in Navy, apply now
Want a permanent job? Many vacancies in Navy, apply now

സ്ഥിരംജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം.ഇന്ത്യൻ നേവിയിൽ 741 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ചാർജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കൺട്രോൾ വർക്കർ, എംടിഎസ്, കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 

ചാർജ്മാൻ-29, ഡ്രാഫ്റ്റ്സ്മാൻ-2, ഫയർമാൻ- 444, സയൻ്റിഫിക് അസിസ്റ്റൻ്റ്- 4, ട്രേഡ്സ്മാൻ- 161, ഫയർ എഞ്ചിൻ ഡ്രൈവർ- 58, പെസ്റ്റ് കൺട്രോൾ വർക്കർ- 18, എംടിഎസ്-16, കുക്ക്- 9 എന്നിങ്ങനെയാണ് ഒഴിവുകൾ. 295 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ദിവ്യാം​ഗർ, എക്സ് സർവനീസ് , സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.  മറ്റ് വിവരങ്ങൾക്ക് joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഓ​ഗസ്റ്റ് രണ്ട് വരെ ഓൺലൈനായാണ് അപേക്ഷ സമർ‌പ്പിക്കേണ്ടത്. 

Tags