ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ മാറ്റം വരുത്താന്‍ പെപ്‌സികോ

lays

 ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ മാറ്റം വരുത്താന്‍ പെപ്‌സികോ. നിലവില്‍ പാം ഓയിലും പാമോലിനുമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് പെപ്‌സികോ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ്ഡുകളില്‍ അനാരോഗ്യകരവും വില കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. എണ്ണപ്പനയില്‍ നിന്നാണ് പാമോയിലും പാമോലിനും ഉണ്ടാക്കുന്നത്. പാമോയില്‍ അര്‍ദ്ധഖരാവസ്ഥയിലാണ് കാണപ്പെടുക. എന്നാല്‍ പാം ഓയില്‍ ശുദ്ധീകരിച്ചാണ് പാമോലിന്‍ നിര്‍മ്മിക്കുന്നത്.

അമേരിക്കയില്‍ ഹൃദയാരോഗ്യകരമായ ഓയിലുകളായ സണ്‍ഫ്‌ലവര്‍ ഓയില്‍, കോണ്‍, കനോല ഓയില്‍ എന്നിവയാണ് ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ചിപ്‌സ് ഹൃദയത്തിന് ആരോഗ്യകരമെന്ന് കരുതാവുന്ന എണ്ണകളിലാണ് പാകം ചെയ്യുന്നത് എന്നാണ് അമേരിക്കന്‍ വെബ്‌സൈറ്റില്‍ ഇവര്‍ കുറിച്ചിരിക്കുന്നത്.


ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു നീക്കം നടത്തുന്ന വളരെ ചുരുക്കം ഇന്‍ഡസ്ട്രികളിലൊന്നാണ് തങ്ങളെന്നാണ് പെപ്‌സിക്കോയുടെ അവകാശവാദം. 2025 ഓടെ സ്‌നാക്‌സിലെ ഉപ്പിന്റെ അളവ് കുറക്കാനും നീക്കം നടക്കുന്നുണ്ട്.

Tags