ആളുകളെ മത പരിവര്‍ത്തനത്തിന് പ്രലോഭിപ്പിച്ചു ; പുരോഹിതന്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റില്‍

google news
arrest8

ലക്‌നൗ : ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ മത പരിവര്‍ത്തനത്തിന് പ്രലോഭിപ്പിച്ച പുരോഹിതന്‍ ഉള്‍പ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് അറസ്‌റ് നടന്നത്.

അറസ്റ്റിലായ പുരോഹിതന്‍ കര്‍ണാടക മംഗലാപുരം സ്വദേശിയായ ഫാദര്‍ ഡൊമിനിക് പിന്റു ആണ്. ഗ്രാമത്തില്‍ കൂട്ട മതപരിവര്‍ത്തനം നടക്കുന്നുവെന്ന വിഎച്ച്പി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാര്‍ വൈഷിന്റെ പരാതിയിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

ചഖര്‍ ഗ്രാമത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മതപരിവര്‍ത്തനം നടത്തിയ കേസില്‍ 16 പേര്‍ പ്രതികളുണ്ടെന്നും ഇതില്‍ ഒരു പുരോഹിതന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായതായും അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്എന്‍ സിന്‍ഹ പറഞ്ഞു.

Tags