വിവാഹവേദിയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്..!!! വധുവിനരികിലേക്ക് അതിക്രമിച്ചുകയറി വരണമാല്യം ചാർത്തി കാമുകൻ
patnamarriage

പട്ന : കാമുകിയുടെ വിവാഹവേദിയിൽ അതിക്രമിച്ചു കയറി നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് യുവാവ്. വരന്റെ കയ്യിലുണ്ടായിരുന്ന വരണമാല്യം ബലമായി പിടിച്ചുപറിച്ച ഇയാൾ, അതു വധുവിന്റെ കഴുത്തിലിടുകയും നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയും ചെയ്തു. ബിഹാറിലെ ജയമലയിലാണ് സംഭവം.അമൻ എന്ന യുവാവാണ് വിവാഹവേദിയിലെത്തി കാമുകിയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. ഇതോടെ വിവാഹച്ചടങ്ങിനെത്തിയ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ അമനെ ക്രൂരമായി മർദിച്ചു.

എന്നാൽ പൊലീസ് എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വധുവും അമനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാർ എതിർക്കുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയുമായിരുന്നു. ഇതോടെ കാമുകനും വധുവും ചേർന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്. വധു ഫോൺ വിളിച്ചതിനെ തുടർന്നാണ് കാമുകൻ വേദിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി.വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കസ്റ്റഡിയിലെടുത്ത അമനെ വെറുതെവിട്ടു. അതേസമയം, വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ വിവാഹവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വരൻ അക്ഷയ് കുമാർ അറിയിച്ചു.

Share this story