അമ്മയെ തേടി പള്ളിയില്‍ എത്തിയ 14കാരിയെ പീഡിപ്പിച്ചു ; പാസ്റ്റര്‍ അറസ്റ്റില്‍
paster arrest

ചെന്നൈ : തമിഴ്‌നാട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍.രാജപാളയത്തെ മലയതിപ്പട്ടി പള്ളിയിലെ പാസ്റ്റര്‍ ആയ ജോസഫ് രാജയാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പള്ളിയിലെ നിത്യ സന്ദര്‍ശകയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം അമ്മയെ തേടി പെണ്‍കുട്ടി പള്ളിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയെ കണ്ട ജോസഫ് രാജ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നി അമ്മ പരിശോധിച്ചപ്പോഴാണ് പീഡിപ്പിക്കപെട്ടതായി വ്യക്തമായത്. തുടര്‍ന്ന് രാജപാളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ എത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ജോസഫിനെ പിന്നീട് റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share this story