പാർലമെൻററി യോഗത്തിലെ വാക്കേറ്റം ; തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ
Oct 23, 2024, 12:00 IST
ഡൽഹി: വഖഫ് ബില്ലിലെ സംയുക്ത പാർലമെൻററി യോഗത്തിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ. വഖഫ് സംയുക്ത പാർലമെൻററി സമിതിയിൽ നിന്നാണ് ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
കല്യാൺ ബാനർജി ചർച്ചയ്ക്കിടെ ഗ്ലാസ് വെള്ളക്കുപ്പി എടുത്ത് മേശയിൽ അടിക്കുകയായിരുന്നു. സംഭവത്തിൽ ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാനർജിയെ സസ്‌പെൻഡ് ചെയ്തത്.