പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടക്കമാകും

parliament
parliament

ഡൽഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബർ 20 വരെയാണ് സമ്മേളനം. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഉൾപ്പെടെ 15 ഓളം ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.

അതേസമയം, പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗവും ഇന്ന് ചേരും.

Tags