അതിർത്തിയിൽ 24 മണിക്കൂറിനിടെ സൈന്യം തടഞ്ഞത് നാല് പാക് ഡ്രോണുകൾ

drone

ജലന്ധർ: 24 മണിക്കൂറിനിടെ അതിർത്തിയിൽ സൈന്യം തടഞ്ഞത് വ്യത്യസ്ത സംഭവങ്ങളിലായി നാല് പാക് ഡ്രോണുകൾ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഡ്രോണുകൾ പഞ്ചാബ് അതിർത്തിയിലാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണ് മൂന്ന് ഡ്രോണുകൾ ബി.എസ്.എഫ് ആണ് കണ്ടെത്തിയത്. അമൃത്സർ ജില്ലയിലെ ഉധർ ധരിവാൾ, രത്തൻ ഖുർദ് ഗ്രാമങ്ങളിൽനിന്നാണ് ആദ്യ രണ്ട് ഡ്രോണുകൾ ബി.എസ്.എഫ് കണ്ടെത്തി തടഞ്ഞത്. രണ്ടും ഒരു മോഡൽ ഡ്രോണുകളായിരുന്നു. ഇവയിൽനിന്നും 2.6 കിലോ ഗ്രാമും കണ്ടെടുത്തു.

മൂന്നാമത്തെ ഡ്രോണും ഇതേ മേഖലയിൽ വെച്ചാണ് തടഞ്ഞത്. നാലാമത്തേത് ശനിയാഴ്ച രാത്രിയാണ് വെടിവെച്ച് വീഴ്ത്തിയത്.

Tags