ആശുപത്രിയില്‍ ഓക്സിജന്‍ വിതരണ പൈപ്പ് മോഷണം പോയി, എന്‍ഐസിയുവിലെ 12 ശിശുക്കള്‍ക്ക് ശ്വാസതടസ്സം നേരിട്ടു

baby
baby

ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. 

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ വിതരണ പൈപ്പ് മോഷണം പോയതിനെ തുടര്‍ന്ന് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്സിജന്‍ പ്രവാഹം തടസ്സപ്പെട്ടു. തുടര്‍ന്ന് എന്‍ഐസിയുവിലെ 12 ശിശുക്കള്‍ക്ക് ശ്വാസതടസ്സം നേരിട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. 

 ഓക്‌സിജന്‍ വിതരണ പൈപ്പിന്റെ പ്രധാന ഭാഗമായ 10 മുതല്‍ 15 അടി വരെ നീളമുള്ള ചെമ്പ് ഭാഗമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

ഓക്‌സിജന്‍ നിലച്ചതോടെ നവജാതശിശുക്കള്‍ കരയാന്‍ തുടങ്ങി. എന്‍ഐസിയുവിന്റെ ഇന്‍ബില്‍റ്റ് അലാറം സംവിധാനം പ്രവര്‍ത്തിച്ചതോടെ ഉടന്‍ തന്നെ ജംബോ ഓക്‌സിജന്‍ സിലിണ്ടര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ച് ഓക്‌സിജന്‍ വിതരണം പുനഃസ്ഥാപിച്ച് ഒരു ദുരന്തം ഒഴിവാക്കി. ഓക്‌സിജന്‍ വിതരണം വേഗത്തില്‍ പുനഃസ്ഥാപിച്ചതായി രാജ്ഗഡ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സിഎംഎച്ച്ഒ) ഡോ കിരണ്‍ വാഡിയ സ്ഥിരീകരിച്ചു.

Tags