പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി : ഒവൈസി

google news
owaisi

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം (സി.എ.എ) കൊണ്ടുവന്നത് മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടിയാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി.

സി.എ.എ നിയമനിർമ്മാണം രാജ്യത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള ഈ നിയമം മുസ്‌ലിംകൾക്ക് പ്രശ്നം സൃഷ്ടിക്കാനാണ് രൂപീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ പാർട്ടി എക്കാലവും സി.എ.എയെ എതിർത്തിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സത്തയ്ക്ക് വിരുദ്ധമായ തെറ്റായ നിയമമാണ് സി.എ.എ. നേരത്തേ അദ്ദേഹം പൗരത്വ ഭേദമതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു.

Tags