രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രസാദം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ

food poison

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രസാദം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. ഏകാദശി വ്രതം അനുഷ്ഠിച്ചവർക്ക് നൽകാനായി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിലെ സമൂഹ പരിപാടിയിൽ വഴിപാടായാണ് 'ഖിച്ഡി' വിഭവം തയ്യാറാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ പരിപാടിയിൽ പങ്കെടുത്തവർക്ക് ഇത് കഴിച്ചതിന് ശേഷം ഛർദ്ദി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരമായതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. 

ഇതോടെ ജില്ലാ മെഡിക്കൽ വിഭാഗം ജാഗ്രതാ നിർദേശം നൽകി. ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

Tags