'യുപിയില്‍ 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരായിരിക്കില്ല';വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്


'നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലിം കുടുംബം സുരക്ഷിതമായിരിക്കും.
മുസ്ലിങ്ങള്‍ക്കെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലിം കുടുംബം സുരക്ഷിതമായിരിക്കും, എന്നാല്‍ 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരായിരിക്കില്ല എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി വിദ്വേഷ പരാമര്‍ശം നടത്തിയത്.
'നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലിം കുടുംബം സുരക്ഷിതമായിരിക്കും. അവരുടെ എല്ലാ മതകര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാകും. എന്നാല്‍ 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതമായിരിക്കുമോ? ഇല്ല. ബംഗ്ലാദേശ് അതിനൊരു ഉദാഹരണമാണ്. ഇതിനുമുമ്പ് പാകിസ്താനും ഉദാഹരണമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ എന്ത് സംഭവിച്ചു', യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എല്ലാ മതക്കാരും സുരക്ഷിതരാണെന്നും യോഗി പറഞ്ഞു. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലിങ്ങളും സുരക്ഷിതരായിരിക്കുമെന്നും എല്ലാവരുടെയും സന്തോഷമാണ് തന്റെ ആഗ്രഹമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
'ഉത്തര്‍പ്രദേശില്‍ മുസ്ലിങ്ങളാണ് ഏറ്റവും സുരക്ഷിതര്‍. 2017ന് മുമ്പ് ഉത്തര്‍പ്രദേശില്‍ കലാപമുണ്ടായിട്ടുണ്ടെങ്കില്‍ ഹിന്ദുക്കളുടെ കടകള്‍ കത്തിയിട്ടുണ്ടെങ്കില്‍ മുസ്ലിങ്ങളുടെ കടകളും കത്തിയിട്ടുണ്ടാകും. ഹിന്ദുക്കളുടെ വീടുകള്‍ കത്തിയിട്ടുണ്ടെങ്കില്‍ മുസ്ലിങ്ങളുടെ വീടും കത്തിയിട്ടുണ്ടാകും. 2017ന് ശേഷം കലാപങ്ങളൊന്നും നടന്നിട്ടില്ല', യോഗി ആദിത്യനാഥ് പറഞ്ഞു.