ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടുതടങ്കലില്‍ ; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

akhilesh yadav

ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്!വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. 
കസ്റ്റഡിയിലെടുത്തവരെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്റെ പോസ്റ്റ്. മിര്‍സാപൂര്‍, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. 

Tags