ഊട്ടിയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് അപകടം ; ആറു തൊഴിലാളികള്‍ മരിച്ചു

google news
ugugh

ചെന്നൈ: ഊട്ടിയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആറു തൊഴിലാളികള്‍ മരിച്ചു.

അഞ്ച് പേര്‍ക്ക് പരിക്കേറ്റു, ഇവരെ ഊട്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഏഴ് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

ഊട്ടി ലവ്‌ഡേല്‍ ഗാന്ധിനഗറിനടുത്ത് 12 മണിയോടെയാണ് അപകടമുണ്ടായത്. മുത്തുലക്ഷ്മി, സംഗീത, ഭാഗ്യം, ഉമ, സഖില, രാധ എന്നിവരാണ് മരിച്ചത്. മഹേഷ്, ഗാന്ധി, തോമസ്, ജയന്തി തുടങ്ങിയവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Tags