മാരത്തോണിൽ സാരി ധരിച്ച് ഓടി എൺപതുകാരി

marathon
വീഡിയോയിൽ സാരി ധരിച്ച് സ്നീക്കേഴ്സിൽ ഓടുന്ന ഭാരതിയെ കാണാം. പതാകയുമായി അവർ നിൽക്കുന്ന ചിത്രങ്ങളും ഈ വീഡിയോയിൽ ഉണ്ട്. 51 മിനിറ്റ് കൊണ്ടാണ് അവർ 4.1 കിലോമീറ്റർ പൂർത്തിയാക്കിയത്.

ടാറ്റാ മുംബൈ മാരത്തോണിൽ ശ്രദ്ധാകേന്ദ്രമായത് ഭാരതി എന്ന  80 -കാരിയായ ഒരു മുത്തശ്ശിയാണ്.   കൊച്ചുമകൾ ഡിംപിൾ മേത്ത ഫെർണാണ്ടസ് ആണ് ഇൻസ്റ്റ​ഗ്രാമിൽ ഇവരുടെ വീഡിയോ പങ്കുവച്ചത്. 

വീഡിയോയിൽ സാരി ധരിച്ച് സ്നീക്കേഴ്സിൽ ഓടുന്ന ഭാരതിയെ കാണാം. പതാകയുമായി അവർ നിൽക്കുന്ന ചിത്രങ്ങളും ഈ വീഡിയോയിൽ ഉണ്ട്. 51 മിനിറ്റ് കൊണ്ടാണ് അവർ 4.1 കിലോമീറ്റർ പൂർത്തിയാക്കിയത്.

ഞായറാഴ്ച 80 -കാരിയായ മുത്തശ്ശി മാരത്തോണിൽ പങ്കെടുത്തു എന്നും ആ ധൈര്യവും ഇച്ഛാശക്തിയും പ്രചോദിപ്പിക്കുന്നതാണ് എന്നും ഡിപിംൾ പറയുന്നുണ്ട്. അഞ്ചാമത്തെ തവണയാണ് മാരത്തോണിൽ ഓടുന്നത് എന്നും ഇവർ പറയുന്നു.
 
Share this story