ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26കാരന് തടവ് ശിക്ഷ

google news
court
തടവ് ശിക്ഷയ്ക്ക് പുറമേ പതിനായിരം രൂപ പിഴയും

ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ജാംനഗറിലെ പോക്സോ പ്രത്യേക കോടതിയാണ് 26കാരന് ശിക്ഷ വിധിച്ചത്. അയൽവാസിയുടെ മകനെ 2022ലാണ് 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. പോക്സോ കോടതി ജഡ്ജി എ എ വ്യാസാണ് ശിക്ഷ വിധിച്ചത്.

പ്രതിക്കെതിരെ  ഐപിസി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ പതിനായിരം രൂപ പിഴയും 26കാരൻ ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് 4 ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിട്ടുണ്ട്.

Tags