എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

raj sampath

ഡൽഹി: എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്താണ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗ്നമായ നിലയിൽ കാണപ്പെട്ട മൃതദേഹം ശരീരം മുഴുവൻ പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കേരളത്തിന്റെ ചാർജ് ഉള്ള ദേശീയ സെക്രട്ടറിയാണ്. കെഎസ്‌യു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറിൽ ഏതാനും ദിവസം മുമ്പ് നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു.

Tags