യുപിയിലെ റോഡുകള്‍ 2024 അവസാനത്തോടെ അമേരിക്കന്‍ ഹൈവേകളെ വെല്ലുമെന്ന് നിതിന്‍ ഗഡ്കരി

google news
Union Minister Nitin Gadkari

ഉത്തര്‍പ്രദേശിലെ ദേശീയ പാത ശൃംഖല 2024 അവസാനത്തോടെ അമേരിക്കയുടെ റോഡ് ശൃംഖലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ലഖിംപൂര്‍ ഖേരിയിലെ ചൗച്ച്, എല്‍ആര്‍പി, രാജപൂര്‍ ക്രോസിംഗുകളില്‍ നിര്‍മ്മിച്ച മൂന്ന് റോഡ് മേല്‍പ്പാലങ്ങള്‍ (ആര്‍ഒബി) ഫലത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

297 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 3.8 കിലോമീറ്റര്‍ ആര്‍ഒബികകള്‍ ജനങ്ങള്‍ക്ക് പ്രയോജനകരവും നഗര റോഡുകളുടെ തിരക്ക് കുറയ്ക്കും. നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ വാണിജ്യ-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags