മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍ ; 20 കാരിയായ ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

Doctors
Doctors
ട്യൂഷന്‍ ടീച്ചര്‍ കുട്ടിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയായിരുന്നു.

ട്യൂഷന്‍ ടീച്ചറുടെ മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് സംഭവം നടന്നത്. ട്യൂഷന്‍ സ്ഥാപനം നടത്തുന്ന രത്ന സിങ് എന്ന 20 കാരിയാണ് ഒന്‍പത് വയസുകാരി ദീപികയെ മര്‍ദിച്ചത്. ക്ലാസില്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് രത്ന സിങ് കുട്ടിയെ മര്‍ദിച്ചത്.


ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ട്യൂഷന്‍ ടീച്ചര്‍ കുട്ടിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയായിരുന്നു. കുട്ടിയുടെ ചെവിക്കാണ് അടി കിട്ടിയത്. അടിയുടെ ആഘാതത്തില്‍ കമ്മല്‍ കുട്ടിയുടെ കവിളില്‍ കുടുങ്ങിയിരുന്നു. മര്‍ദനമേറ്റതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് മുംബൈയിലെ കെ ജെ സോമയ്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്‍പത് ദിവസമായി കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിക്ക് ഗുരുതരമായ മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയുടെ ശ്വാസനാളത്തിന് പരിക്ക് സംഭവിച്ചു. കുട്ടിക്ക് ടെറ്റനസ് അണുബാധയുണ്ടായതായും അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു.

Tags