തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്

nia

ചെന്നൈ: നിരോധിത സംഘടനയുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

 നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അൽ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരിൽ നിന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് നടപടി.

പുതുക്കോട്ട ജില്ലയിലെ മാത്തൂരിൽ ചെന്നൈയിൽ നിന്നുള്ള എൻഐഎ സംഘവും ഈറോഡിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘവുമാണ് പരിശോധന നടത്തുന്നത് നിർണായകമായ രേഖകൾ എൻഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന.

 

Tags