എൻ.ഐ.എ ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

nia officer daughter found dead
nia officer daughter found dead

ലഖ്നൗ: ഉത്തർപ്രദേശിലെ ഹോസ്റ്റൽ മുറിയിൽ എൻ.ഐ.എ ഉദ്യോഗസ്ഥന്റെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. രാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തൊഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ട അനികയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടിയുടെ മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഹോസ്റ്റൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹോസ്റ്റൽ മുറിക്കകത്ത് സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. 

മൂന്നാംവർഷ നിയമ വിദ്യാർഥിയായിരുന്നു അനിക. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ് അനിക. നിലവിൽ ഡൽഹിയിലെ എൻ.ഐ.എ. ഇൻസ്പെക്ടർ ജനറലാണ് സഞ്ജയ് രസ്തൊഗി.


 

Tags