ഹൈദരാബാദ് ജയിലിൽ നിന്ന് നാല്​ പോപുലർ ഫ്രണ്ട്​ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് എൻ.ഐ.എ

nia

ഹൈദരാബാദ്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) നിരോധന കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന നാല് പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ചഞ്ചൽഗുഡ സെൻട്രൽ ജയിലിൽ നിന്നാണ് സാഹിദ്, സമിയുദ്ദീൻ, മാസ് ഹുസൈൻ, കലീം എന്നിവരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.

ഇവരെ ചോദ്യം ചെയ്യുന്നതിനായി മദാപൂരിലെ എൻ.ഐ.എ ഓഫീസിലേക്ക് കൊണ്ടുപോയി. മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കി അവർക്ക് പരിശീലനം നൽകിയെന്നാരോപിച്ച് കഴിഞ്ഞ വർഷം തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 20ലധികം പി.എഫ്.ഐ അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് 11 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. മാർച്ച് 16ന് അഞ്ച് പ്രതികൾക്കെതിരെ എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.

Share this story