തമിഴ്‌നാട്ടില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്

google news
nia

കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 4 മണി മുതലാണ് പരിശോധന തുടങ്ങിയത്. ചെന്നൈയില്‍ മാത്രം 8 ഇടങ്ങളില്‍ പരിശോധന നടന്നു. മൊബൈല്‍ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായി സൂചന ഉണ്ട്.

കേസില്‍ നാലാം തവണയാണ് എന്‍ ഐ എ പരിശോധന നടക്കുന്നത്. 2022 ഒക്ടോബറില്‍ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിനു മുന്നില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തതിട്ടുള്ളത്.

Tags