ആശുപത്രിയില്‍ നവജാത ശിശുവിനെ നിന്ന് തട്ടിക്കൊണ്ടുപോയി; 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി കര്‍ണാടക പൊലീസ്

child-death
child-death

ഡോക്ടറുടെ വേഷത്തില്‍ എത്തിയ സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ  പൊലീസ് 24 മണിക്കൂറിനകം വീണ്ടെടുത്തു . കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസമാണ്ചിത്താപ്പൂര്‍ സ്വദേശികളായ രാമകൃഷ്ണയുടെയും, കസ്തൂരിയുടെയും നവജാതശിശുവിനെ  ആശുപത്രിയില്‍ നിന്ന് തട്ടികൊണ്ടുപോയത്. കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ഐസിയുവിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് അമ്മയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളുടെ ദൃശ്യം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് 24 മണിക്കൂറിനകം കുഞ്ഞിനെ വീണ്ടെടുത്തു.


കലബുര്‍ഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Tags