നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയോട് വിശദീകരണം തേടി കല്‍ക്കട്ട ഹൈക്കോടതി

neet exam
neet exam

നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തില്‍ ഇടപെട്ട് കല്‍ക്കട്ട ഹൈക്കോടതി. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എന്‍ടിഎക്കെതിരെയുള്ളതെന്ന് കോടതി. കൂടുതല്‍ പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷ എഴുതാനായില്ല. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തില്‍ മാര്‍ക്ക് വന്നതെന്നാണ് എന്‍ടിഎയുടെ വിശദീകരണം. നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടില്ലെന്നുമാണ് എന്‍ടിഎ വിശദീകരിക്കുന്നത്.

Tags