ഇനിയുള്ള കാലം എന്‍ഡിഎയിൽ തുടരും : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

google news
Nitish Kuma

ഡൽഹി : ഇനിയുള്ള കാലം നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) തുടരുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി എന്‍ഡിഎയില്‍ വന്നിരിക്കുകയാണ്. ഇവിടെ സ്ഥിരമായി ഉണ്ടാകും, ചാടി കളിക്കില്ലെന്നും നിതീഷ് കുമാര്‍.

ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടോ? എന്ന ചോദ്യത്തിനും ബീഹാര്‍ മുഖ്യമന്ത്രി മറുപടി നല്‍കി. ‘2005 മുതല്‍ ബീഹാറിന്റെ വികസനത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അന്നുമുതല്‍ പ്രവര്‍ത്തനം തുടരുകയാണ്. അതിനാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ചര്‍ച്ചകളെല്ലാം വളരെ നന്നായി നടന്നു…’- നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

”മുമ്പ് ഞങ്ങള്‍ (ബിജെപി-ജെഡിയു) ഒരുമിച്ചായിരുന്നു. ഇടയ്ക്ക് രണ്ട് തവണ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാല്‍ ഇപ്പോള്‍, ഒരിക്കല്‍ കൂടി എന്‍ഡിഎയിലേക്ക് വന്നിരിക്കുന്നു. ഇനി ഇവിടെ സ്ഥിരമായി ഉണ്ടാകും”- നിതീഷ് കുമാര്‍ പറഞ്ഞു.

Tags