അഞ്ഞൂറ് രൂപ നോട്ടുകള്‍ക്കിടയില്‍ കിടന്നുറങ്ങി എൻഡിഎ സഖ്യകക്ഷി നേതാവ്

google news
note

ദിസ്പുര്‍: അഞ്ഞൂറ് രൂപ നോട്ടുകള്‍ക്കിടയില്‍ കിടന്നുറങ്ങി എൻഡിഎ സഖ്യകക്ഷി നേതാവ്. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) നേതാവ് ബെഞ്ചമിന്‍ ബസുമതാരിയാണ് അഞ്ഞൂറ് രൂപ നോട്ടുകള്‍ കൊണ്ടുള്ള കിടക്കയില്‍ കിടന്നുറങ്ങിയത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 

ഉദല്‍ഗുരി ജില്ലയിലെ ഭൈരാഗുരിയില്‍ വില്ലേജ് കൗണ്‍സില്‍ ഡിവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാണ് ബെഞ്ചമിന്‍ ബസുമതാരി എന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം പ്രചരിച്ചതോടെ നേതാവിനെതിരെ വിവിധഭാഗങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ നേതാവിന്റെ ചിത്രം വന്‍തോതിലാണ് പ്രചരിക്കുന്നത്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ ചിത്രമുള്‍പ്പെടെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ പങ്കുവെച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .