എൻഡിഎയുടെ സെലിബ്രറ്റി സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുന്നു

google news
celebrity

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സെലിബ്രറ്റികളെ മത്സര രംഗത്തിറക്കിയ എൻഡിഎയുടെ ഭൂരിഭാ​ഗം പേരും മികച്ച ലീഡോടെ മുന്നേറ്റം തുടരുകയാണ്. സുരേഷ് ​ഗോപി, കങ്കണ റണൗട്ട് , ഹേമ മാലിനി, അരുൺ ​ഗോവിൽ എന്നിവരാണ് വോട്ടെണ്ണൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡ‍ുമായി മുന്നേറികൊണ്ടിരിക്കുന്നത്.

തൃശ്ശൂരിൽ നിന്നും ജനവിധി തേടുന്ന സുരേഷ് ​ഗോപി 58000 വോട്ടുകളുമായാണ് മുന്നിട്ടു നിൽക്കുന്നത്. അതേസമയം പ്രശസ്ത ബോളിവുഡ് നടിയും ദേശീയ പുരസ്കാര ജേതാവുമായ കങ്കണ 46000  
വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ റണാവത്ത് ജനവിധി തേടുന്നത്. 

യുപിയിലെ മഥുര മണ്ഡ‍ലത്തിലെ എൻ ഡി എ സ്ഥാനാർഥിയായ നടി ഹേമമാലിനിയുടെ ലീഡ് നില 1,46,000 കടന്നു. രണ്ടാം വട്ടമാണ് ഹേമമാലിന് ഇവിടെ ജനവിധി തേടുന്നത്. മീററ്റിൽ ജനമനസുകളിൽ രാമനായി തിളങ്ങിയ അരുൺ ​ഗോവിലും ശക്തമായി മുന്നേറുന്ന കാഴ്ചയാണുള്ളത്. 4652 ആണ് ലീഡ് നില.

 
 

Tags