എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തില്‍ വരാന്‍ പോകുന്നില്ല : മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു

google news
 Former Telangana Chief Minister K Chandrasekhar Rao

ഹൈദരാബാദ്: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്നും തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്നും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തില്‍ വരാന്‍ പോകുന്നില്ല.

പ്രാദേശികപാര്‍ട്ടികള്‍ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എന്‍ഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തെ പിന്തുണയ്‌ക്കേണ്ടി വരും. തന്നെ ദില്ലിയില്‍ സഹായിക്കാന്‍ ബിആര്‍എസിന്റെ എംപിമാരുണ്ടാകുമെന്നും കെസിആര്‍ പറഞ്ഞു.
 

Tags