എൻസിപിയിലെ മന്ത്രിമാറ്റ ചർച്ച നാളെ

sasi
sasi
മന്ത്രി സ്ഥാനം കിട്ടാൻ നോക്കി നടക്കുന്ന ആളല്ല താനെന്ന് തോമസ് കെ തോമസ് പറഞ്ഞു

എൻസിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് പ്രകാശ് കാരാട്ട് പങ്കെടുത്ത ശരദ് പവാറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച പൂർത്തിയായി. മന്ത്രിമാറ്റം ചർച്ചയായില്ലെന്നും നാളെ ചർച്ച ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു.

പ്രകാശ് കാരാട്ടും ശരത് പാവാറും തമ്മിൽ നടത്തിയ ചർച്ചയിൽ താൻ പങ്കെടുത്തില്ലെന്നും നാളെ നേതാക്കൾ വീണ്ടും കൂടികാഴ്ച നടത്തുമെന്നും തോമസ് കെ തോമസ് പറഞ്ഞു. പാർട്ടി കാര്യങ്ങൾ സംസാരിച്ചുവെന്നും തുടർ ചർച്ചകൾ ഉണ്ടാകുമെന്നും തോമസ് കെ തോമസ് പറഞ്ഞു. തന്റെ കാര്യങ്ങൾ ശാരദ് പാവാറിനെ ധരിപ്പിച്ചു. അനുകൂല പ്രതികരണമാണ് ലഭിച്ചത്.

മന്ത്രി സ്ഥാനം കിട്ടാൻ നോക്കി നടക്കുന്ന ആളല്ല താനെന്ന് തോമസ് കെ തോമസ് പറഞ്ഞു. വല്ലാത്ത അവസ്ഥയിൽ ആയത് കൊണ്ട് ഒരുപാട് നാളായി മാനസികമായി ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ് പാവാറിനെ കാണാൻ വന്നതെന്നും പരിഹാരം വേണം ഇങ്ങനെ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു

Tags