നവോദയ ആറാം ക്ലാസ്; പ്രവേശനപരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷൻ തീയതി നീട്ടി
ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ തീയതി നീട്ടി. ഒക്ടോബര്‍ ഏഴ് വരെ ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റിന് (ജെഎന്‍വിഎസ്ടി) അപേക്ഷിക്കാം.
നവോദയ വിദ്യാലയ സമിതിയാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജെഎന്‍വിഎസ്ടി 2025 രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകണമെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പറും ഡേറ്റ് ഓഫ് ബര്‍ത്തും വേണം.
അപ്ലിക്കേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
ഹൈലൈറ്റ് ചെയ്തിരിക്കുന്ന ലിങ്ക് ടാബില്‍ ക്ലിക്ക് ചെയ്യുക
രജിസ്റ്റര്‍ ചെയ്ത ശേഷം അപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കണം
കുട്ടിയുടെ പേര്, മാതാപിതാക്കളുടെ പേര് പോലുളഅള അടിസ്ഥാന വിവരങ്ങള്‍ സമര്‍പ്പിക്കുക
അപ്ലിക്കേഷന്‍ ഫീ അടയ്ക്കുക
സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.