ജമ്മു കശ്മീരില്‍ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തി വച്ചു

Bharat Jodo Yatra

കശ്മീര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. റമ്പാന്‍, ബനിഹാള്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിര്‍ത്തിവയ്ക്കേണ്ടി വന്നത്. പ്രതികൂല സാഹചര്യത്തില്‍ യാത്ര തുടരരുതെന്ന്  ജമ്മു കശ്മീര്‍ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ വിശ്രമത്തിന് ശേഷം യാത്ര മറ്റന്നാള്‍ തുടരും.

Share this story