നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ;അഖിലേന്ത്യാ പ്രവേശന പരീക്ഷ ഫെബ്രുവരിയിൽ

apply now
apply now

ഫാഷൻ പഠനരംഗത്ത് ശ്രദ്ധേയ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) യിൽ വിവിധ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബിഡിസ്, ബിഎ ഫ് ടെക് പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേ ശനത്തിനും ഇപ്പോൾ അപേക്ഷിക്കാം.

ഫെബ്രുവരി ഒമ്പതിനാണ് പ്രവേശന പരീക്ഷ. എറണാകുളം, കോ ഴിക്കോട്, കണ്ണൂർ, കൊല്ലം, കോട്ടയം, തിരു വനന്തപുരം തൃശൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. കണ്ണൂരിനു പുറമെ ബംഗളൂരു, ഭോപാൽ, ചെന്നൈ, ഗാന്ധിനഗർ, ഹൈദ രാബാദ്, കണ്ണൂർ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പട്ന പഞ്ച്കുല, ദാമൻ, റായ്ബറേലി, ഷില്ലോങ്, കംഗ്, ജോധ്‌പുർ, ഭുവനേശ്വർ, ശ്രീനഗർ, വാരാണസി എന്നിവയാണ് ക്യാമ്പസുകൾ.


ഫാഷൻ ഡിസൈൻ, ലെതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഇന്റീരിയേഴ്‌സ് എന്നീ മേഖലകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു ഏത് സ്ട്രീമുകാർക്കും അപേക്ഷിക്കാം. 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി ( ബിഎഫ് ടെക്) അപ്പാരൽ പ്രൊഡക്ഷൻ: നാലു വർഷ പ്രോഗ്രാമാണിത്. പ്ലസ്‌ടുവിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമയും മതി.

ബിരുദാനന്തര ബിരുദതലത്തിലെ മാസ്റ്റർ ഓഫ് ഡിസൈനിൽ രണ്ടുവർഷ പ്രോഗ്രാമാണുള്ളത്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം, എൻ ഐഡി /എൻഐഎഫ്‌ടിയിൽ നിന്നുള്ള മൂന്ന് വർഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത. മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്‌മെന്‍റിൽ രണ്ടു വർഷ പ്രോഗ്രാമാണുള്ളത്. അംഗീകൃത സർവകശാലയിൽ നിന്നുള്ള ബിരുദം, എൻഐഡി / എൻഐഎ ഫ്ടിയിൽനിന്നുള്ള മൂന്ന് വർഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത.


മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജിയിലെ രണ്ടുവർഷ പ്രോഗ്രാമിനുള്ള യോഗ്യതയായി എൻഐഎഫ്ട‌ി/ അംഗീകൃത സ്ഥാപനങ്ങളിലെ നാല് വർഷ ബിഎഫ്ടെക് / ഏതെങ്കി ലും സ്ട്രീമിലുള്ള ബിടെക് നേടിയിരിക്കണം. ഓൺലൈനായി ജനുവരി ആറിനകം അപേക്ഷിക്കണം. പിഎച്ച്ഡി പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ സമയമുണ്ട്. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് ഇക്കുറി പരീക്ഷാ ചുമതല. വിവരങ്ങൾക്ക്: https://exams.nta.ac.in/ NIFT/, www.nta.ac.in, ഹെൽപ് ലൈൻ: 91-1140759000.

Tags