സത്യപ്രതിജ്ഞക്ക് മുമ്പ് മഹാത്മാഗാന്ധിക്കും വാജ്‌പേയിക്കും പ്രണാമം അർപ്പിച്ച് നരേന്ദ്ര മോദി

google news
MODI SATHYAPRETHINJA


ഇന്ന്  7.15ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ  ചടങ്ങിന് മുന്നോടിയായി രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്കും ഡൽഹിയിലെ സദൈവ് അടലിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ച് നരേന്ദ്ര മോദി. തുടർന്ന് ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യുദ്ധസ്മാരകത്തിൽ മോദിയെ അനുഗമിച്ചു.

വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു നരേന്ദ്ര മോദിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുൾപ്പെടെ നിരവധി അന്താരാഷ്ട്ര രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ചടങ്ങിൽ മൂന്നാം തവണയും നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Tags