നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് റിപ്പോർട്ട്

modi

ഡൽഹി; നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിനെന്ന് സൂചന . ഇന്ന് രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മന്ത്രിസഭയിലെ വകുപ്പുകൾ, പ്രാതിനിധ്യം എന്നിവ സംബന്ധിച്ച് സഖ്യകക്ഷി നേതാക്കളുമായി ബിജെപി ചർച്ച ആരംഭിച്ചു.

സത്യപ്രതിജ്ഞവരെ നിതീഷ് കുമാർ ഡൽഹിയിൽ തുടരും. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം, വിശദമായ ചർച്ചയ്ക്ക് ശേഷമേ യുസിസി നടപ്പാക്കാവൂ എന്നീ ആവശ്യങ്ങൾ ജെഡിയുവിനുണ്ട്. എൻഡിഎ എംപിമാരുടെ യോഗം ചേർന്ന് നാളെ നരേന്ദ്ര മോദിയെ പാർലമെൻറിലെ നേതാവായി തിരഞ്ഞെടുക്കും.

അമിത് ഷായ്ക്കും നിതീഷ് കുമാറിനും ചന്ദ്രബാബു നായ്ഡുവിനും ഒപ്പം മോദി രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നാഥ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

Tags