കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് നാനാ പട്ടോളെ

Nana Patole resigned from the post of Congress president
Nana Patole resigned from the post of Congress president

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ നാന പട്ടോളെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. മത്സരിച്ച 103 സീറ്റുകളിൽ 16 ഇടങ്ങളിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചുള്ളൂ.

സ്വന്തം മണ്ഡലമായ സാകോലിയിൽ 208 വോട്ടുകളുടെ മാർജിനിൽ കഷ്ടിച്ചാണ് നാന പട്ടോളെ രക്ഷപ്പെട്ടത്. ബി.ജെ.പിയുടെ അവിനാശ് ആനന്ദറാവു ​ബ്രഹ്മാൻകർ ആയിരുന്നു എതിരാളി.

2021ലാണ് മുൻ എം.പിയായ നാനാ പട്ടോളെയെ മഹാരാഷ്ട്രയിലെ കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ബാല സാഹേബ് തൊറാട്ടിന്റെ പകരക്കാരനായായിരുന്നു നിയമനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് നടത്തിയത്.

17 മണ്ഡലങ്ങളിൽ അന്ന് 13 ഇടങ്ങളിലും കോൺഗ്രസ് വിജയിച്ചിരുന്നു. മാത്രമല്ല മഹാവികാസ് അഘാഡി സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളും കോൺഗ്രസിനായിരുന്നു. അതിനാൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടോളെയുടെ നേതൃത്വത്തിൽ കൂടുതൽ സീറ്റുകൾ പിടിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

Tags