'ലോകത്തിലെ തന്നെ എന്റെ ഏറ്റവും വലിയ സമ്പാദ്യം'; സന്തോഷം പങ്കുവച്ച് അദാനി

google news
adani

ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ ഒരാളായ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ പതിനാല് മാസം പ്രായമുള്ള കൊച്ചുമകള്‍ കാവേരിയുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് അദാനി. അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെയും ഭാര്യ പാരിത്ഥിയുടെയും മകളാണ് കാവേരി.

'ഈ കണ്ണുകളുടെ തിളക്കവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തിലെ എല്ലാ സമ്പത്തും മങ്ങുന്നു'എന്നാണ് അദാനി ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുള്ള കുറിപ്പ്. ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ വെച്ചാണ് അദാനിയുടെ കൊച്ചുമകളുടെയും ചിത്രം പകര്‍ത്തിയിട്ടുള്ളത്. തന്റെ ജീവിതത്തില്‍ ഏറ്റവും അധികം സമ്മര്‍ദ്ദം കുറക്കുന്നത് കൊച്ചുമോളോടൊപ്പമുള്ള സമയമാണെന്നും അദ്ദേഹം കുറിച്ചു.

കൊച്ചുമകളുമായി സമയം ചെലവഴിക്കാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ജോലിയും കുടുംബവുമാണ് തന്റെ ലോകം അതില്‍ തനിക്ക് ഏറ്റവും പ്രധാനവും ഏറെ ശക്തി നല്‍കുന്നതും കുടുംബമാണെന്നും അദാനി പറഞ്ഞു. കുടുംബവുമെത്തുള്ള ലണ്ടനിലെ യാത്രക്കിടെയാണ് ഇരുവരുടെയും ചിത്രം പകര്‍ത്തിയത്.

Tags