'സ്‌നേഹിക്കാനറിയുന്ന ബുദ്ധിശാലിയായ പെണ്‍കുട്ടിയായിരിക്കണം'; വിവാഹത്തെ പറ്റി രാഹുല്‍ ഗാന്ധി

rahul gandhi

കല്യാണം കഴിക്കാന്‍പോകുന്ന പെണ്‍കുട്ടി എങ്ങനെയിരിക്കണമെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. സ്‌നേഹിക്കാനറിയുന്ന ബുദ്ധിശാലിയായ പെണ്‍കുട്ടിയായിരിക്കണം, മറ്റൊന്നുമില്ല എന്നായിരുന്നു അമ്പത്തിരണ്ടുകാരനായ രാഹുല്‍ ഗാന്ധിയുടെ മറുപടി.കര്‍ളി ടെയില്‍സ് എന്ന യൂട്യൂബ് ചാനല്‍ അവതാരിക കാമിയ ജാനിയുമായുള്ള അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയുടെ താത്പര്യത്തെ കുറിച്ച് വ്യക്തമാക്കിയത്. 

അനുയോജ്യയായ പെണ്‍കുട്ടിവന്നാല്‍ കല്യാണം കഴിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഏറ്റവുംയോഗ്യനായ അവിവാഹിതന്‍ എന്നു പലരും വിശേഷിപ്പിക്കുന്ന രാഹുല്‍ ഉടന്‍ വിവാഹംകഴിക്കുമോ എന്ന ചോദ്യത്തിനാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി.

Share this story